Fauna

മാടായിപ്പാറയും, മാടായിക്കാവും ജീവന്റെ ഈറ്റില്ലമാണ്. ജനിതക കലവറയാണ്. ആയിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളെ പോറ്റുന്ന വലിയ ആവാസ സങ്കേതങ്ങളാണ്. വേനലില്‍ മരുഭൂമി പോലെ തോന്നിക്കുന്ന മാടായിപ്പാറയില്‍ ആദ്യമഴയോടെ തന്നെ ജീവന്റെ തുടിപ്പ് നിറയും. നിത്യഹരിത വനത്തിന്റെ ചെറുപതിപ്പാണ് മാടായിക്കാവ്. പാറയിലും കാവിലുമുള്ള ജന്തു സമ്പത്തിന്റെ ഏറ്റവും ശുഷ്‌കമായ വിവരണം മാത്രമാണ് ഇവിടെ ചേര്‍ക്കുന്നത്.
1. പൂമ്പാറ്റകള്‍
മാടായിപ്പാറ സത്യത്തില്‍ ഒരു ശലഭോദ്യാനമാണ്. പ്രകൃതി സ്‌നേഹികളുടെ നേതൃത്വത്തില്‍ മാടായിപ്പാറയില്‍ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പുകളിലൂടെയാണ് കേരളത്തിലെ ചിത്രശലഭങ്ങള്‍ക്ക് മലയാളം പേരുകള്‍ ഉണ്ടായത്. കുന്നില്‍ മുകളിലെ പച്ചപ്പും, പൂക്കളും അത്യപൂര്‍വ്വമായ ഓര്‍ക്കിഡുകളും കനികളും പൂമ്പാറ്റകള്‍ക്ക് പറുദീസ ഒരുക്കുന്നു. കാവിനുള്ളിലെ ഔഷധസസ്യങ്ങളിലാണ് ധാരാളം പൂമ്പാറ്റകള്‍ മുട്ടയിടുന്നതും അവയുടെ ലാര്‍വ്വകള്‍ വളരുന്നതും, കാവിന്റെയും, കുന്നിന്റെയും നിലനില്‍പ്പ് പൂമ്പാറ്റകളുടെ അതിജീവനത്തിന് അനിവാര്യം തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡ ശലഭവും  (ടീൗവേലൃി ആശൃറംശിഴ  ചിത്രം 1), ദേശാടകരായ ചക്കര ശലഭവും (ഇൃശാീെി ഞീലെ, ഇതിനെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയില്‍പ്പെടുത്തി സംരക്ഷിച്ചിട്ടുള്ളതാണ്), ചക്കരറോസും (ഇീാാീി ൃീലെ , ചിത്രം 3) കാവിനുള്ളിലെ ഈശ്വര മൂലിയില്‍ മുട്ടയിട്ട് വളരുന്നവയാണ്. നാരകക്കാളി (ഇീാാീി ാീൃാീില), കൃഷ്ണശലഭം (ആഹൗല ങീൃാീില), ഇത്തിള്‍ കണ്ണിയില്‍ മുട്ടയിടുന്ന വിലാസിനി (ഇീാാീി ഖല്വലയലഹ, ചിത്രം 2), അരളി ശലഭം (ഇീാാീി  ഇൃീം), തുടങ്ങിയ ധാരാളം ശലഭങ്ങളെ കാവിനുള്ളിലും, മഞ്ഞപ്പാപ്പാത്തി (ഇീാാീി ഏൃമ ൈഥലഹഹീം), തകരമുത്തി  (ഘലാീി ഋാശഴൃമി)േ, എരിക്കുതപ്പി  (ജഹമശി ഠശഴലൃ) തുടങ്ങി നൂറുകണക്കിന് ശലഭങ്ങളെ പാറപ്പുറത്തും നിരീക്ഷിക്കാം.
2). തുമ്പികള്‍
തുമ്പികള്‍ പൊതുവെ രണ്ടിനങ്ങളാണ്. തടിച്ച ശരീരമുള്ള അമ്പിക്കണിയാനും  (ഉൃമഴീി ളഹശല)െ, നേര്‍ത്ത സൂചികണിയാനും  (ഉമാലെഹ എഹശല)െ, പാറക്കുളങ്ങള്‍ക്ക് മുകളില്‍ ആണ്‍തുമ്പിയുടെ വാലിനറ്റത്ത് തൂങ്ങിപ്പറക്കുന്ന പെണ്‍തുമ്പികളെ കാണാം. താഴ്ന്ന് പറന്ന്, വാലറ്റം വെള്ളത്തില്‍ മുട്ടിച്ച് പെണ്‍തുമ്പികള്‍ മുട്ടിയിടുന്നു.  25ലേറെ ഇനം തുമ്പികളെ മാടായിപ്പാറയിലും, പരിസരങ്ങളിലും കാണാന്‍ കഴിയും. കടുവാതുമ്പി  (കരശേിീഴീാുവൗ െൃമുമഃ), കനല്‍വാലന്‍ തുമ്പി  (ഛൃവേലേൃൗാ രവൃ്യശെ)െ, വ്യാളിതുമ്പി  (ഛൃവേലേൃൗാ മെയശിമ), കുഞ്ഞിക്കുറുമ്പന്‍  (ഉശുഹമരീറലേെ ൃശ്മഹശ)െ, സ്വാമിതുമ്പി  (ചലൗൃീവേലാശ ൌേഹഹശമ, ചിത്രം 4), പുല്‍മാണിക്യന്‍  (കരെവിൗൃമ മൗൃീൃമ), സിന്ദൂരത്തുമ്പി  (ഇലൃശമഴൃശീി രലൃശിീൃൗയലഹഹൗാ) എന്നിവ അവയില്‍ ചിലതുമാത്രമാണ്.
3) മത്സ്യങ്ങള്‍
കടുത്ത വേനലില്‍ പാറപ്പുറം ചുട്ടുപൊള്ളും. പാറക്കുളങ്ങള്‍ വരണ്ട് ഉണങ്ങും. പക്ഷേ ആദ്യമഴയോടെ തന്നെ പാറക്കുളങ്ങള്‍ നിറയും. കുന്ന് ജൈവ സമ്പന്നമാവും. പാറക്കുളങ്ങളില്‍ നിറയെ പലതരം മീനുകള്‍ പ്രത്യക്ഷപ്പെടും. ഇവ എവിടെനിന്ന് വരുന്നു, വേനലില്‍ എവിടെപ്പോയൊളിക്കുന്നു എന്നിവ അജ്ഞാതമാണ്. മഴയിലൂടെ മീന്‍പെയ്യുകയാണെന്ന് പഴമക്കാര്‍ പറയും. പേത്രോം കണ്ണിയെന്നുപേരുള്ള നെറ്റിയില്‍ പൊട്ടുള്ള മാനത്തുകണ്ണിയെ  (അുഹീരവശഹലൗ െഹശിലമൗേ)െ, പാറക്കുളങ്ങളില്‍ എപ്പോഴും കാണാം. കൂടാതെ നടുവിലൂടെ വരയുള്ള പുല്ലന്‍  (ഞമയെീൃമ റമിശരീിശൗ)െ, വെള്ളിപോലെ തിളങ്ങുന്ന സീബ്രാമത്സ്യം  (ഉമിശീ ാമഹമയമൃശരൗ)െ തുടങ്ങി പാറക്കുളങ്ങളിലെ മീനുകള്‍ ധാരാളമാണ്.
4) ഉഭയജീവികള്‍
കുറഞ്ഞത് ഒന്‍പതോളം സ്പീഷിസ് തവളകളെ കാവിലും, 13 സ്പീഷിസ് തവളകളെ കുന്നിലുമായി കാണാന്‍ കഴിയും. പേക്കാച്ചിത്തവള  (ഞമിമ ശേഴൃശിമ), പച്ചതവള  (ഞമിമ വലഃമറമര്യേഹമ), പച്ചിലപ്പാറന്‍ തവള  (ഞവമരീുവീൃൗ ൊമഹമയമൃശരൗ,െ ചിത്രം 5), മണവാട്ടി തവള (ഞമിമ ാമഹമയമൃശരമ , ചിത്രം 7), ചൊറിതവള (ആൗളീ ാലഹമിീേെശരൗ)െ എന്നിവ ഇവിടങ്ങളിലെ ഉഭയ ജീവികളില്‍ പ്രധാനികളാണ്. ഞമിമ ൃൗളലരെലി െ, (ചിത്രം 7) എന്ന പാറത്തവളയ്ക്ക് നമ്മുടെ കാലിന്റെ തള്ളവിരല്‍ നഖത്തിന്റെ വലിപ്പമേ ഉള്ളൂ. ചുറ്റുപാടുകള്‍ക്കനുസരിച്ച് നിറം മാറ്റാനുള്ള ഇവയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്. പാറക്കുളങ്ങളില്‍ ഇണയെ കെട്ടിപ്പിടിച്ച് ജലപ്പരപ്പിലൂടെ അനായാസം തെന്നിനീങ്ങുന്ന കരിന്തവളകള്‍ (ഋൗുവഹ്യരശേ െര്യമിീുവഹ്യരശേ)െ, കുന്നിന്റെ ആരോഗ്യകാഴ്ചയാണ്. എല്ലാവിഭാഗം തവളകളും അതിജീവന പോരാട്ടത്തിലാണ്. പാറപ്പുറത്തുകൂടി തലങ്ങും വിലങ്ങും റോഡുകള്‍ സൃഷ്ടിക്കപ്പെടുകയും, വാഹനങ്ങള്‍ പെരുകുകയും ചെയ്യുമ്പോള്‍ ചതഞ്ഞരഞ്ഞ് തീരാനാണ് ഇവയുടെ വിധി. പാറക്കുളങ്ങളില്‍ എണ്ണ പരക്കുമ്പോള്‍, പുല്‍പ്പരപ്പുകളില്‍ തീപടരുമ്പോള്‍, പച്ചപ്പും, നനവും കുറയുമ്പോള്‍ തവളകള്‍ കാണെക്കാണെ ഇല്ലാതാവുകയാണ്.
5) ഉരഗങ്ങള്‍
മൂര്‍ഖന്‍, അണലി, ചുരുട്ടമണ്ഡലി, ശംഖുവരയന്‍ തുടങ്ങിയ വിഷപാമ്പുകളും, ചേര, പച്ചോലപ്പാമ്പ്, വില്ലൂന്നി, ദൈവത്താന്‍ പാമ്പ് തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളും പാറപ്പുറത്തും കാവിലുമായി അധിവസിക്കുന്നുണ്ട്. പാറമണ്ഡലികളും, ചുരുട്ട മണ്ഡലികളും, മലമ്പാമ്പുകളും, കുന്നുകളില്‍ നിന്ന് അപ്രത്യക്ഷമാവുന്നതായി പഠനങ്ങള്‍ പറയുന്നു. വടുകുന്ദ തടാകത്തില്‍ പണ്ട് മുതലകള്‍ ഉണ്ടായിരുന്നുവത്രെ. വിശേഷ ദിവസങ്ങളില്‍ ഇന്നും വടുകുന്ദയില്‍ മുതലയ്ക്ക് നിവേദ്യം നല്‍കുന്ന ചടങ്ങ് നടത്താറുണ്ട്. പാറക്കുളങ്ങളിലും കാവിനുള്ളിലുമുള്ള വെള്ളാമകളെയും, കാരാമകളെയും വംശനാശത്തിലേക്കെത്തിക്കുന്നതിന് നമ്മുടെ മാംസാഹാരക്കൊതിയാണ് പ്രധാനകാരണം.
6). പക്ഷികള്‍
മാടായിപ്പാറയെ എന്നും സജീവമാക്കുന്നത് ഇവിടുത്തെ പക്ഷികളാണ്. പക്ഷിനിരീക്ഷകരുടെ ഇഷ്ടപഠനകേന്ദ്രം മാടായിപ്പാറതന്നെ. നൂറ്റിഅമ്പതിലേറെ സ്പീഷിസ് പക്ഷികളെ മാടായിപ്പാറയില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്. ആഹാര സമൃദ്ധിയില്‍ സന്തുഷ്ടരായി ദേശാടനപ്പറവകള്‍ പോലും തിരിച്ച് പോകാതെ ഇവിടെ സ്ഥിരതാമസമാക്കുന്നു (അതിദേശാടനം (ഛ്‌ലൃ ംശിലേൃശിഴ).  ചെങ്കണ്ണിതിത്തിരിയും (ഞലറ ംമേേലറ ഹമുംശിഴ , ചിത്രം 8), മഞ്ഞക്കണ്ണിതിത്തിരിയും (ഥലഹഹീം ംമേേലറ ഹമുംശിഴ) മണ്ണില്‍ കൊച്ചുകല്ലുകള്‍ കൂട്ടിവെച്ച് കൂടുണ്ടാക്കി അതില്‍ മുട്ടയിടുന്നവരാണ്. ആള്‍ക്കാരെ കാണുമ്പോല്‍ ഇവ വല്ലാതെ വെപ്രാളം കൂട്ടും. നാം അവരുടെ കൂട്ടിനടുത്തേക്ക് നടക്കുന്നു എന്ന് തോന്നുമ്പോള്‍ രിറ്റീ...റ്റീ.........റ്റീ... എന്ന് ഉറക്കെ ശബ്ദിച്ച് ശ്രദ്ധയാകര്‍ഷിക്കും. നടക്കാന്‍ കഴിയാത്തപോലെ അഭിനയിച്ച് മുടന്തിനീങ്ങുന്ന പക്ഷിയെ ഇപ്പോള്‍ പിടിക്കാന്‍ പറ്റുമെന്ന് കരുതി നാം അനുഗമിക്കും. നാം അവയുടെ കൂട്ടിനടുത്തുനിന്നും വളരെ ദൂരെ എത്തി എന്നുറപ്പാ യാല്‍ പക്ഷി പറന്നു യരും. കരിവയറന്‍ വാനമ്പാടിയും, കൊമ്പന്‍ വാനമ്പാടിയും മറ്റ് വാനമ്പാടിക്കിളികളും വലിയ പാട്ടുകാരാണ്. കുത്തനെ ഉയര്‍ന്നും, താഴേക്ക് കുപ്പുകുത്തിയും അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ഇവര്‍ മിടുക്കരാണ്. വരമ്പനും, കല്‍മണ്ണാത്തിയും, നാട്ടുവേലിതത്തയും, താലിക്കുരുവിയും, വിറയന്‍ പുള്ള് എന്ന കൊച്ചുപരുന്തും പാറപ്പുറത്തെ നിത്യവാസികളാണ്. നാഗമോഹനും ആറ്റുമണല്‍കോഴികളും, പൊന്‍മണല്‍കോഴികളും, കൂട്ടപ്പാടികളും, വിവിധ കാടപക്ഷികളും ഇവിടെ ദേശാടനത്തിന് എത്തുന്നു. നീര്‍ക്കാക്കകളെയും, കുളക്കൊക്കുകളെയും പാറക്കുളങ്ങളില്‍ കാണാം. മഞ്ഞക്കറുപ്പന്‍, തുന്നാരന്‍, മരംകൊത്തി, തേന്‍കിളികള്‍ തുടങ്ങി അനേകം പക്ഷികള്‍ കാവിനുള്ളില്‍ പ്രജനനം നടത്തുന്നുണ്ട്. തദ്ദേശീയനായ ശാസ്ത്രജ്ഞനും പക്ഷിനിരീക്ഷകനുമായ ഡോ. ജാഫര്‍ പാലോട്ട് മാടായിപ്പാറയിലെ പക്ഷിസമ്പത്തു സംബന്ധിച്ച് സമഗ്രമായ പഠനങ്ങള്‍ നടത്തി യിട്ടുണ്ട്.
7). സസ്തനികള്‍
കുറുനരികളും (ഖമരസമഹ, ചിത്രം 9),കുറുക്കന്മാരും (എീഃ) രാത്രിയില്‍ മാടായിപ്പാറയില്‍ സാധാരണയായി കണ്ടിരുന്നുവെങ്കില്‍ ഇന്ന് അവയെ കണ്ടെത്തുക പ്രയാസമാണ്. മുയല്‍ വിഭാഗത്തിലെ കൊമ്പനും, എലി കുടുംബത്തിലെ പെരുച്ചാഴി, പന്നിയെലി, മുള്ളന്‍പന്നി എന്നിവയും  പാറപ്പുറത്ത് കുറച്ചെങ്കിലുമുണ്ട്. വെരുക് വിഭാഗത്തില്‍ പെടുന്ന മരപ്പട്ടിയും (ജമഹാ ഇശ്‌ല)േ,പുള്ളിവെരുകും (കിറശമി ഇശ്‌ല)േ,അത്യപൂര്‍വ്വങ്ങളായിരിക്കുന്നു. പോങ്ങാന്‍ പൂച്ചയെന്ന കാട്ടുപൂച്ചയും, പുള്ളിപ്പുലിപ്പൂച്ചയും പൊന്തക്കാടുകളില്‍ ഉണ്ടാകാം. രാത്രിയില്‍ കാട്ടുപന്നികള്‍ (ണശഹറ ആീമൃ), ഇറങ്ങും. ഇറച്ചിക്കടകളില്‍ നിന്നും മറ്റും മാംസ അവശിഷ്ടങ്ങള്‍ മാടായിപ്പാറയില്‍ കൊണ്ടുവന്ന് തള്ളുന്നതുകൊണ്ടാവണം കീരികളുടെ എണ്ണം കൂടിവരുന്നുണ്ട്. രാത്രിഞ്ചരന്മാരായ വിവിധതരം വവ്വാലുകള്‍ മാടായിക്കാവിലെ വള്ളിക്കെട്ടിനുള്ളിലുണ്ട്.
ഉപസംഹാരം
മാടായിപ്പാറ വെറുമൊരു തരിശുഭൂമിയല്ല. പേരറിയുന്നതും, അറിയാത്തതുമായ ആയിരക്കണക്കിന് ജീവികളുടെ അഭയ സങ്കേതമാണത്. മാലിന്യ നിക്ഷേപത്തിനും വാഹനങ്ങള്‍ കഴുകുന്നതിനും, മദ്യപാനത്തിനും മറ്റുമായി യഥേഷ്ടം ഉപയോഗിക്കാവുന്ന പ്രദേശമായി മാടായിപ്പാറയെ തീര്‍ക്കുന്നതിനെതിരെ   പ്രതികരിക്കേണ്ടിയിരിക്കുന്നു. കാവ് കയ്യേറ്റവും, വള്ളിക്കെട്ട് നശിപ്പിക്കലും, കാവിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ബാധം തുടരുന്നു. അതീവ സംരക്ഷണമര്‍ഹിക്കുന്ന ജീവന്റെ തുരുത്താണ് മാടായിപ്പാറയും, മാടായിക്കാവും. കുന്നുകളും പാറപ്പുറങ്ങളും, പുല്‍മേടുകളും, പൊന്തക്കാടും, കാവും പച്ചപ്പൂക്കളുമെല്ലാം വൈവിധ്യമാര്‍ന്ന ജീവിസങ്കേതങ്ങളാണ്. അവയെ അതിന്റെ സ്വഭാവികതയോടെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിന് നമുക്ക് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ കഴിയുമെന്ന് ആലോചിക്കുക.

No comments:

Post a Comment